Tuesday 24 May 2011

Chennai Super Kings enters IPL final

മുംബൈ: ചാമ്പ്യന്മാരായ മഹേന്ദ്രസിങ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലാം ഐ.പി.എല്‍. ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി. ഒന്നാം പ്ലേ ഓഫീല്‍ ജയിക്കാന്‍ 176 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ തുടക്കത്തിലെ തകര്‍ച്ചയ്ക്കും മധ്യഘട്ടത്തിലെ ഇടര്‍ച്ചയ്ക്കുംശേഷം അവസാന ഓവറുകളില്‍ കത്തിക്കയറിയാണ് അവിശ്വസനീയ വിജയം പിടിച്ചെടുത്തത്. സുരേഷ് റെയ്‌നയുടെയ അര്‍ധസെഞ്ച്വറിയും (50 പന്തില്‍ പുറത്താവാതെ 73), ആല്‍ബി മോര്‍ക്കല്‍ (10 പന്തില്‍ പുറത്താവാതെ 28), ധോനി (19 പന്തില്‍ 29), ബദരിനാഥ്(32 പന്തില്‍ 34) എന്നിവരുടെ അവസരോചിതമായ ഇന്നിങ്‌സുകളുമാണ്, വീരോചിതമായ പോരാട്ടത്തില്‍ ചെന്നൈയുടെ തുണക്കെത്തിയത്. ആറ് സിക്‌സറും മൂന്നുബൗണ്ടറിയുമടിച്ച സുരേഷ് റെയ്‌നയാണ് കളിയിലെ താരം. ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലെത്തുമെന്നതിനാല്‍ ഇരു ടീമുകളും കയ്യും മെയ്യും പറന്ന് പോരാടി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ബാംഗ്ലൂര്‍ രണ്ടാം ഓവറില്‍ രണ്ടിന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും 10 ഓവര്‍ കഴിയുമ്പോള്‍ രണ്ടിന് 62 എന്ന സങ്കീര്‍ണമായ ഘട്ടത്തിലുമായിരുന്നു. എന്നാല്‍, അസാധ്യം എന്നൊന്നില്ല എന്ന മാനസികാവസ്ഥയില്‍ ബാറ്റുവീശിയ ചെന്നൈ താരങ്ങള്‍ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു. ഈ ഘട്ടത്തിലായിരുന്നു, പാര്‍ട്ട്‌ടൈം സ്പിന്നറായ ക്രിസ് ഗെയ്‌ലിന്റെ ഉജ്വല ബൗളിങ്. ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഗെയ്ല്‍, ബൗളിങ് മികവിലൂടെ ബാംഗ്ലൂരിനെ വിജയത്തിന്റെ വക്കത്തെത്തിച്ചതാണ്. എന്നാല്‍ തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞ സഹീര്‍ഖാന്‍ രണ്ടാം സ്‌പെല്ലിലെ ഒരേയൊരു ഓവറില്‍ 20 റണ്‍സ് വഴങ്ങി. മിഥുന്‍ എറിഞ്ഞ 13-ാം ഓവറില്‍ 23-ഉം അരവിന്ദ് എറിഞ്ഞ 19-ാം ഓവറില്‍ 21 റണ്‍സുമാണ് ചെന്നൈ വാരിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് മതിയായിരുന്ന ചെന്നൈ നാല് പന്തില്‍ വിജയം പിടിച്ചെടുത്തു.

ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യ ബാറ്റിങ്ങിന് അവസരം കിട്ടിയ ബാംഗ്ലൂരിന് വിരാട് കോലിയുടെ (44 പന്തില്‍ പുറത്താവാതെ 70) അര്‍ധസെഞ്ച്വറിയും മായങ്ക് അഗര്‍വാള്‍(34), പോമര്‍ബാഷ്(29) എന്നിവരുടെ പിന്തുണയുമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തോറ്റെങ്കിലും ബാംഗ്ലൂരിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്്. ബുധനാഴ്ച നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിലെ വിജയികളെ തോല്പിച്ചാല്‍ ബാംഗ്ലൂര്‍ ഫൈനലിലെത്തും.

ടോസ് ജയിച്ച് ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ നായകന്‍ മഹേന്ദ്രസിങ് ധോനിയ്ക്ക് ആശ്വാസം പകര്‍ന്ന് അപകടകാരിയായ ക്രിസ് ഗെയ്‌ലിനെ അശ്വിന്‍ തുടക്കത്തില്‍ തന്നെ മടക്കി. നാലാം ഓവരില്‍ ഗെയ്ല്‍ പുറത്താവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 30 റണ്‍്‌സേ എത്തിയിരുന്നുള്ളൂ. മാരക പ്രഹരശേഷികൊണ്ട് ബൗളര്‍മാരുടെ പേടിസ്വപ്നമായി മാറിയ ഗെയ്‌ലിനെ അശ്വിന്‍ വിക്കറ്റിനുമുന്നില്‍ കുടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

ബാംഗ്ലൂര്‍

അഗര്‍വാള്‍ സി ബോളിഞ്ജര്‍ ബി ബ്രാവോ 34(33,5,0), ഗെയ്ല്‍ എല്‍ബിഡബ്ല്യു അശ്വിന്‍ 8(9,0,1), കോലി നോട്ടൗട്ട് 70(43,5,3), ഡിവില്ലിയേഴ്‌സ് സി വിജയ് ബി ജക്കാട്ടി 11((10,0,1), പോമര്‍ബാഷ് ബി ബോളിഞ്ജര്‍ 29(18,2,2), സൗരഭ് തിവാരി നോട്ടൗട്ട് 9(6,1,0), എക്‌സ്ട്രാസ് 14 ആകെ 20 ഓവറില്‍ 4ന് 175. വിക്കറ്റുവീഴ്ച: 1-30, 2-65, 3-85, 4-133. ബൗളിങ്: ആല്‍ബി മോര്‍ക്കല്‍ 4-0-40-0, ബോളിഞ്ജര്‍ 4-0-20-1, അശ്വിന്‍ 4-0-33-1, ബ്രാവോ 3-0-28-1, ജക്കാട്ടി 4-0-37-1, റെയ്‌ന 1-0-8-0.

ചെന്നൈ

മൈക്ക് ഹസ്സി എല്‍ബിഡബ്ല്യു -സഹീര്‍ഖാന്‍ 0(4), വിജയ് എല്‍ബിഡബ്ല്യു -അരവിന്ദ് 5(5,1,0), റെയ്‌ന നോട്ടൗട്ട് 73( 50,4,6), ബദരിനാഥ് സി അരവിന്ദ്് ബി മിഥുന്‍ 34(5,0), ധോനി സി മിഥുന്‍ ബി സഹീര്‍ഖാന്‍ 29(19, 3,1), മോര്‍ക്കല്‍ നോട്ടൗട്ട് 28(10,1,3), എക്‌സ്ട്രാസ് 8, ആകെ 19.4 ഓവറില്‍ 4ന് 177. വിക്കറ്റുവീഴ്ച: 1-3, 2-7, 3-70, 4-131.
ബൗളിങ്: സഹീര്‍ഖാന്‍ 4-0-31-2, അരവിന്ദ്് 3-0-32-1, മിഥുന്‍ 3-0-32-1 , കോലി 2-0-19-0, വെറ്റോറി 3.4-0-,42-0, ഗെയ്ല്‍ 4-0-19-0.

No comments:

Post a Comment