Saturday 21 May 2011

Rajastan Royals beats Mumbai Indians by 10 wickets in Shane Warne's last IPL match

മുംബൈ: ക്യാപ്റ്റന്‍ ഷെയ്ന്‍ വോണിന്റെ അവസാന മത്സരം രാജസ്ഥാന്‍ റോയല്‍സ് രാജകീയമായിത്തന്നെ ആഘോഷിച്ചു. അതും സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സിനെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ വെറും133 റണ്‍സിലൊതുക്കിയ രാജസ്ഥാന്‍, വെറും 13.1 ഓവറില്‍ ലക്ഷ്യം പിന്നിട്ടാണ് വോണിന്റെ അവസാന പ്രൊഫഷണല്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്തത്. 47 പന്തില്‍ പുറത്താകാതെ 89 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണിന്റെയും 32 പന്തില്‍ പുറത്താകാതെ 43 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് വോണിന് അവിസ്മരണീയ യാത്രയയപ്പ് നല്‍കിയത്.
സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചിന് 133. രാജസ്ഥാന്‍ റോയല്‍സ് 13.1 ഓവറില്‍ വിക്കറ്റ് പോകാതെ 134.
തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റതോടെ, മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ തുലാസ്സിലായി. ഒരുമത്സരം ശേഷിക്കുന്നുണ്ടെങ്കിലും, ആ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചേ മതിയാകൂ എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. ശനിയാഴ്ച ഡെക്കാണ്‍ ചാര്‍ജേഴ്‌സുമായി നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് വിജയിച്ചാലാണ് മുംബൈയ്ക്ക ഈ പ്രതിസന്ധി ഘട്ടം നേരിടേണ്ടിവരിക. ഈ മത്സരത്തില്‍ പഞ്ചാബ് തോറ്റാല്‍, മുംബൈയും കൊല്‍ക്കത്തയും കളിക്കാതെതന്നെ പ്ലേ ഓഫിലെത്തും.

തുടക്കം മുതലേ ആക്രമിച്ചുകളിച്ച ഷെയ്ന്‍ വാട്‌സണിന്റെ പ്രകടനമാണ് റോയല്‍സിന് പത്തുവിക്കറ്റ് വിജയം സമ്മാനിച്ചത്. ഒമ്പതു ബൗണ്ടറികളും ആറ് സിക്‌സറും അടങ്ങുന്നതാണ് വാട്‌സണിന്റെ ഇന്നിങ്‌സ്. ദ്രാവിഡിന്റെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറികള്‍ പെടുന്നു. നേരത്തെ, നാലോവറില്‍ വെറും 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വാട്‌സണിന്റെ ഓള്‍ റൗണ്ട് മികവാണ് റോയല്‍സിന് വിജയം ഉറപ്പാക്കിയത്. വാട്‌സണാണ് കളിയിലെ കേമന്‍.
അവസാന മത്സരം കളിക്കാനിറങ്ങിയ ഷെയ്ന്‍ വോണിന് മത്സരത്തില്‍ ഒരു വിക്കറ്റ് ലഭിച്ചു. മുംബൈയുടെ ടോപ്‌സ്‌കോററായ രോഹിത് ശര്‍മ(58)യെയാണ് വോണ്‍ പുറത്താക്കിയത്.
സ്‌കോര്‍ബോര്‍ഡ്
മുംബൈ ഇന്ത്യന്‍സ്: സുമന്‍ സി മെനാറിയ ബി വാട്‌സണ്‍ 5(6,1,0), സച്ചിന്‍ സി വാട്‌സണ്‍ ബി അമിത് സിങ് 31(35,3,0), റായുഡു സി ടെയ്‌ലര്‍ ബി വാട്‌സണ്‍ 2(8), രോഹിത് ശര്‍മ സ്റ്റംപ്ഡ് ഷാ ബി വോണ്‍ 58(47,5,1), പൊള്ളാര്‍ഡ് ബി വാട്‌സണ്‍ 20(18,2,0), ഫ്രാങ്കഌന്‍ നോട്ടൗട്ട് 11(5,2,0), ഹര്‍ഭജന്‍ നോട്ടൗട്ട് 1(1), എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 5ന് 133.വിക്കറ്റുവീഴ്ച: 1-7, 2-17, 3-65, 4-118, 5-131.ബൗളിങ്: ചവാന്‍ 4-0-17-0, വാട്‌സണ്‍ 4- 0- 19-3, ത്രിവേദി 1-0-9-0, വോണ്‍ 4-0-30-1, ബോത്ത 4-0-24-0, അമിത് സിങ് 2-0-20-1, മെനാറിയ 1-0-12-0.
രാജസ്ഥാന്‍ റോയല്‍സ്: ഷെയ്ന്‍ വാട്‌സണ്‍ നോട്ടൗട്ട് 89 (47,9,6), രാഹുല്‍ ദ്രാവിഡ് നോട്ടൗട്ട് 43 (32,6,0), എക്‌സ്ട്രാസ് 2, ആകെ 13.1 ഓവവറില്‍ വിക്കറ്റ് പോകാതെ 134. ബൗളിങ്: മുനാഫ് പട്ടേല്‍ 3-0-23-0, ഹര്‍ഭജന്‍ 2-0-27-0, മലിംഗ 4-0-42-0, കുല്‍ക്കര്‍ണി 2-0-19-0, കീറണ്‍ പൊള്ളാര്‍ഡ് 2-0-19-0, ഫ്രാങ്കഌന്‍ 0.1-0-4-0.

No comments:

Post a Comment