Friday 20 May 2011

Good Bye to Shane Warne

ന്യൂഡല്‍ഹി: ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ ഷെയ്ന്‍വോണ്‍ വെള്ളിയാഴ്ച ക്രിക്കറ്റിനോട് വിടപറയും. പ്രൊഫഷണല്‍ താരമെന്ന നിലയില്‍ തന്റെ അവസാനമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ വോണ്‍ മുംബൈ ഇന്ത്യന്‍സിനെയാണ് നേരിടുന്നത്. പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കിയ വോണിന് പക്ഷേ, ഈ സീസണ്‍ അത്ര ശുഭകരമായില്ല. രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തുന്നതില്‍ പരാജയപ്പെട്ടതിനുപുറമെ, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് ദീക്ഷിതിനെ അവഹേളിച്ചതിന് 22.5 ലക്ഷംരൂപ പിഴയും ഏറ്റുവാങ്ങേണ്ടിവന്നു.

15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനും പിന്നീട് നാല് ഐ.പി.എല്‍ സീസണുകള്‍ക്കുംശേഷമാണ് ഷെയ്ന്‍ വോണ്‍ ക്രിക്കറ്റിനോട് വിടപറയുന്നത്. ടെസ്റ്റില്‍ 708-ഉം ഏകദിനത്തില്‍ 293-ഉം വിക്കറ്റുകള്‍ നേടിയ വോണ്‍ ഐ.പി.എല്ലില്‍ ഇതേവരെ 54 മത്സരങ്ങളില്‍നിന്നായി 56 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

No comments:

Post a Comment